
ഗാസിയാബാദ്: തെരുവ് നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സബ് ഇൻസ്പെക്ടർ കാർ ഇടിച്ചു മരിച്ചു(Sub-inspector dies). കവി നഗർ പോലീസ് സ്റ്റേഷനിലെ റിച്ച സച്ചൻ (25) ആണ് കൊല്ലപ്പെട്ടത്. നായയെ രക്ഷിക്കുന്നതിനിടയിൽ മോട്ടോർ സൈക്കിളിൽ നിന്ന് വീണ റിച്ചയെ കാർ ഇടിക്കുകയിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തിയ പോലീസ്, റിച്ചയെ അടുത്തുള്ള സർവോദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയിരുന്നു.