
ചെന്നെ: തമിഴ്നാട്ടില്‍ സ്റ്റണ്ട്മാസ്റ്റര്‍ രാജു (മോഹന്‍രാജ്) വിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസെടുത്തു. സഹനിര്‍മാതാക്കള്‍ അടക്കം ആകെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇന്നലെ കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. കാര്‍ ചെയ്‌സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് എസ്‌യുവി മറിയുകയായിരുന്നു. റാമ്പില്‍ കയറി ചാടുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. റാമ്പില്‍ കയറുന്നതിന് മുമ്പ് നിയന്ത്രണംവിട്ട് കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. ഉടന്‍ തന്നെ രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.