ചെന്നൈ : ആര്യയുടെ പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ, കാർ മറിഞ്ഞ് സ്റ്റണ്ട് ആർട്ടിസ്റ്റ് എസ്.എം. രാജുവിന് ദാരുണാന്ത്യം. ഞായറാഴ്ച (ജൂലൈ 13) രാവിലെയാണ് അപകടം സംഭവിച്ചത്.(Stuntman SM Raju dies during Arya-Pa Ranjith film shoot)
നിരവധി സിനിമകളിൽ രാജുവിനൊപ്പം പ്രവർത്തിച്ച നടൻ വിശാൽ ഹൃദയഭേദകമായ വാർത്ത സ്ഥിരീകരിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിന് ആജീവനാന്ത സഹായം നൽകി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.