Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeNationalസരസ്വതി പൂജയ്ക്ക് 100 രൂപ നൽകിയില്ല, വിദ്യാർത്ഥികളെ ഏത്തമിടീപ്പിച്ചു, ഉച്ചഭക്ഷണം നിഷേധിച്ചു,...

സരസ്വതി പൂജയ്ക്ക് 100 രൂപ നൽകിയില്ല, വിദ്യാർത്ഥികളെ ഏത്തമിടീപ്പിച്ചു, ഉച്ചഭക്ഷണം നിഷേധിച്ചു, വിദ്യാർത്ഥിനിയെ ‘ശൂർപ്പണഖ’ എന്ന് വിളിച്ചു: ജാർഖണ്ഡിലെ സ്‌കൂളിനെതിരെ പ്രതിഷേധം | Saraswati Puja

🎙️ Latest Podcast

റാഞ്ചി: സരസ്വതി പൂജയ്ക്ക് 100 രൂപ സംഭാവന നൽകാൻ കഴിയാതിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെ സ്കൂൾ അധികൃതരുടെ ക്രൂരത. ജാർഖണ്ഡിലെ ദുംഖയിലുള്ള ജാർമുണ്ഡി ഗേൾസ് മിഡിൽ സ്കൂളിലാണ് സംഭവം. പണം നൽകാത്തതിന്റെ പേരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾക്ക് മുന്നിൽ വെച്ച് അധ്യാപകർ അപമാനിക്കുകയും മറ്റ് കുട്ടികൾക്ക് ഉച്ചഭക്ഷണം നിഷേധിക്കുകയും ചെയ്തു.(Students made to do sit ups for not giving Rs 100 for Saraswati Puja, Protest against school in Jharkhand)

പൂജയ്ക്ക് പണം നൽകാത്ത കുട്ടികളെ 100 തവണ ഏത്തമിടീപ്പിക്കുകയും അവർക്ക് ഉച്ചഭക്ഷണം നൽകാതിരിക്കുകയും ചെയ്തു. വിശന്ന് വലഞ്ഞ് വീട്ടിൽ പോകാൻ അനുവാദം ചോദിച്ച ഏഴാം ക്ലാസുകാരിയെ ‘ശൂർപ്പണഖ’ എന്ന് വിളിച്ച് അധ്യാപകർ ആക്ഷേപിച്ചു. ക്ലാസ് തീരുന്നത് വരെ കുട്ടിയെ നിർബന്ധിച്ച് സ്കൂളിൽ പിടിച്ചുനിർത്തുകയും ചെയ്തു.

വൈകുന്നേരം വീട്ടിലെത്തിയ വിദ്യാർത്ഥിനി കാലുവേദനയും വയറുവേദനയും കാരണം നിലവിളിച്ചപ്പോഴാണ് സ്കൂളിൽ നടന്ന ക്രൂരത വീട്ടുകാർ അറിയുന്നത്. നീതുവിനെ കൂടാതെ മറ്റ് ഏഴ് വിദ്യാർത്ഥിനികളും സ്കൂളിനെതിരെ സമാനമായ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.