കൊൽക്കത്ത: കൊൽക്കത്ത സർവകലാശാലയിലെ വിദ്യാർത്ഥികളെ 'ബംഗ്ലാദേശികൾ' എന്ന് വിളിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി(Students). പശ്ചിമ ബംഗാളിലെ സീൽഡ മാർക്കറ്റിൽ വച്ചാണ് സംഭവം നടന്നത്.
കാർമൈക്കൽ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാർത്ഥി മൊബൈൽ ഉപകരണങ്ങൾ വാങ്ങാൻ മാർക്കറ്റിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. വിദ്യർത്ഥി ഹിന്ദി സംസാരിക്കുന്ന വ്യാപാരികളിൽ ഒരാളുമായി വിലപേശലിനെ തുടർന്ന് ബംഗാളി ഭാഷയിൽ തർക്കമുണ്ടായി. ഇതിനിടയിലാണ് സംഭവം നടന്നത്.
വ്യാപരി വിദ്യാർത്ഥികളെ മൂർച്ചയുള്ള ആയുധങ്ങളും വടികളും ഉപയോഗിച്ച് മർദ്ദിച്ചു. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർധികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.