ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിലെ ഉധംസിങ് നഗറില്‍ അധ്യാപകന് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥി. ശ്രീ ഗുരുനാനാക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്.
സമരത്ത് ബജ്വവ എന്ന വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്. വിദ്യാർത്ഥി ലഞ്ച് ബോക്സില്‍ തോക്ക് ഒളിപ്പിച്ചിരുന്നത്. ഫിസിക്‌സ് അധ്യാപകനായ ഗഗന്‍ദീപ് സിംഗ് കോഹ്ലി കഴിഞ്ഞ ദിവസം ക്ലാസില്‍ വച്ച് സമരത്ത് ബജ്വവയെ തല്ലിയിരുന്നു. ഇതിന്റെ ദേഷ്യത്തിൽ വിദ്യാര്‍ഥി കൃത്യം നടത്തിയത്.
അധ്യാപന്റെ പിറകില്‍ നിന്നാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്.ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സക്ക് വിധേയനാക്കി.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 109 പ്രകാരം കൊലപാതകശ്രമത്തിനാണ് വിദ്യാര്‍ത്ഥിക്കു നേരെ പൊലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥിക്ക് തോക്ക് എവിടെ നിന്നും ലഭിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തുകയാണ് പോലീസ്.