
കർണാടക: ബാംഗ്ലൂരിൽ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയെ പലതവണ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു(rape). ഇതേ കോളേജിലെ ഭൗതികശാസ്ത്ര അധ്യാപകനായ നരേന്ദ്രനും, ജീവശാസ്ത്ര അധ്യാപകനായ സന്ദീപുമാണ് അറസ്റ്റിലായത്. അക്കാദമിക് കുറിപ്പുകൾ പങ്കുവെക്കാനെന്ന വ്യാജേന നരേനന്ദ്രാണ് ആദ്യം വിദ്യാർത്ഥിനിയെ സമീപിച്ചത്.
തുടർന്ന് ഇയാൾ വിദ്യാർത്ഥിനിയെ ബാംഗ്ലൂരിലെ അനൂപിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. സി.സി.ടി.വിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തയാണ് സന്ദീപ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
മാനസികാഘാതം അനുഭവിച്ച വിദ്യാർത്ഥിനി തന്റെ മാതാപിതാക്കൾ ബാംഗ്ലൂരിൽ എത്തിയപ്പോൾ അവരോട് കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. തുടർന്ന് കുടുംബം മാറത്തഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് അധ്യാപകരെയും അനൂപിനെയും പോലീസ് അറസ്റ്റ് ചെയ്തത്.