
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ കന്നുകാലികളെ മോഷ്ടിക്കുന്ന സംഘം വിദ്യാർത്ഥിയെ കൊലപ്പെടുത്തി(murder). ഗോരഖ്പൂർ ജില്ലയിലെ പിപ്രായിച്ചിലാണ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ദീപക് ഗുപ്ത(19) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
രണ്ട് വാഹനങ്ങളിലായി കന്നുകാലി മോഷണ സംഘം എത്തിയതോടെ ഗ്രാമവാസികൾ അലാറം മുഴക്കുകയായിരുന്നു. ഇത് കേട്ട് ഓടിയെത്തിയ ദീപകിനെ സംഘം വാഹനത്തിലേക്ക് വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നു.
തുടർന്ന് വീട്ടിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കൊല്ലപ്പെട്ട നിലയിൽ ദീപകിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ദീപക്കിന്റെ കൊലപതകത്തിൽ ഗ്രാമീണർ പ്രതിഷേധം നടത്തി.