
തിരുപ്പത്തൂർ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ സ്കൂൾ വിദ്യാർത്ഥിയെ സ്‌കൂൾ കാമ്പസിനുള്ളിലെ അടച്ചിട്ട കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി(murder case). മുഗിലൻ (16) എന്ന പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുപ്പത്തൂരിനടുത്തുള്ള സർക്കാർ എയ്ഡഡ് റെസിഡൻഷ്യൽ സ്കൂളായ ഡൊമിനിക് സാവിയോ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. കുട്ടിയെ കാണാനില്ലെന്ന് കട്ടി വെള്ളിയാഴ്ച മുഗിലൻറെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണത്തെ നടത്തുന്നതിനിടയിലാണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ സ്കൂളിലെ രക്ഷാധികാരിയും പുരോഹിതനുമായ ഫാദർ ജെസു മാണിക്കത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും രംഗത്തെത്തി.