
മധ്യപ്രദേശ്: സത്‌ന റെയിൽവേ സ്റ്റേഷന് യാർഡിലെ ചരക്ക് തീവണ്ടിക്ക് മുകളിൽ നിന്നും സെൽഫി എടുക്കവേ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു(electrocuted). സത്‌നയിലെ സിവിൽ ലൈനിലെ ഉമ്രിയിലെ അജയ് ഗൗതമിന്റെ മകൻ ആദർശ് ഗൗത(16)മിനാണ് വൈദ്യുതാഘാതമേറ്റത്.
ട്രെയിനിന്റെ മേൽക്കൂരയിലൂടെ കടന്നു പോയ ഉയർന്ന വോൾട്ടേജ് വയറിൽ അബദ്ധത്തിൽ കൈതട്ടിയാതാണ് അപകട കാരണം. ഞായറാഴ്ച രാവിലെ 7.20 ഓടെയാണ് സംഭവം നടന്നത്. അപകടം നടന്നയുടൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.