
പട്ന : ഹോളി ആഘോഷത്തിനിടെ ആരെങ്കിലും അശ്ലീല ഭോജ്പുരി ഗാനങ്ങൾ ആലപിക്കുകയോ , പ്ളേ ചെയ്യുകയോ ചെയ്‌താൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബീഹാർ പോലീസ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു (Obscene Bhojpuri song). ആവശ്യമെങ്കിൽ പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.പൊതുസ്ഥലങ്ങളിൽ അശ്ലീല ഭോജ്പുരി ഗാനങ്ങൾ ആലപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് ബിഹാർ പോലീസ് അറിയിച്ചിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് നിന്നും പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, ഇത് ലംഘിക്കുന്നവർക്ക് ജയിലിൽ പോകേണ്ടി വരും എന്നാണ് സൂചന.
പൊതുസ്ഥലങ്ങൾ, ചടങ്ങുകൾ, ബസുകൾ, ട്രക്കുകൾ, ഓട്ടോറിക്ഷകൾ എന്നിവയിൽ അശ്ലീലവും ഇരട്ട അർത്ഥമുള്ളതുമായ ഭോജ്പുരി ഗാനങ്ങൾ പ്ലേ ചെയ്യുന്നതിനെതിരെ കർശനമായ ജാഗ്രത പാലിക്കണമെന്ന് ബീഹാർ പോലീസ് ആസ്ഥാനം പുറപ്പെടുവിച്ച ഉത്തരവിൽ എല്ലാ എസ്പിമാർക്കും ഡിഐജിമാർക്കും ഐജിമാർക്കും വ്യക്തമായി നിർദ്ദേശം നൽകിയിട്ടുണ്ട്. അത്തരം പാട്ടുകൾ സമൂഹത്തിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നു, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഇത് ദോഷകരമാണ് എന്നും ഉത്തരവിൽ പറയുന്നു.അശ്ലീലവും ഇരട്ട അർത്ഥമുള്ളതുമായ ഭോജ്പുരി ഗാനങ്ങൾ കാരണം സ്ത്രീകൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്നും അതിനാൽ അവരുടെ അന്തസ്സിന് മുറിവേൽക്കുന്നുണ്ടെന്നും ബീഹാർ പോലീസ് പറഞ്ഞു. ഇത്തരം പാട്ടുകൾ കുട്ടികളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുകയും തെറ്റായ ദിശയിൽ ചിന്തിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നു- പോലീസ് പറയുന്നു.
അത്തരം കേസുകൾ കണ്ടെത്തിയാൽ ഇന്ത്യൻ ശിക്ഷാ നിയമം 2023 ലെ സെക്ഷൻ 296/79 പ്രകാരവും മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു.