

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ പണിയില്ലാതെയും പണി കിട്ടിയവർ തുച്ഛമായ ശമ്പളത്തിന് അമിത ജോലിയുമെടുക്കുന്ന ഈ കാലത്ത് വൈറലാകുന്നത് ഒരു കരിക്ക് ജീവനകാരന്റെ പ്രതി ദിന വരുമാന കണക്കാണ്. (Coconut Vendor)
'കാസിയസ്‌ക്ലിഡെപെരേര' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബികോം പാസായ ഒരാളെക്കാള്‍ വന്‍ വരുമാനം ഒരു കരിക്ക് കടക്കാരന്‍ സമ്പാദിക്കുന്നുണ്ടെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ആ കടയില്‍ ഒരു ദിവസം ജോലി ചെയ്യാന്‍ യുവാവ് തീരുമാനിക്കുന്നു. എന്തൊക്കെ ജോലികളാണ് യുവാവ് ചെയ്യുന്നതെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
'ഞാന്‍ രാവിലെ കടയിലെത്തി അദ്ദേഹം കരിക്ക് വെട്ടുന്നത് നോക്കി. പിന്നാലെ അവിടെ വന്നവര്‍ക്ക് കരിക്ക് നല്‍കി. പിന്നെ അവിടെ വൃത്തിയാക്കി ചവറുകള്‍ കളഞ്ഞു. ചൂട് കുറയ്ക്കാന്‍ വെള്ളം കടയ്ക്ക് ചുറ്റും തളിച്ച ശേഷം കരിക്ക് വെട്ടാന്‍ ശ്രമിച്ചു. എന്നാല്‍ എനിക്ക് അത് നല്ലപോലെ ചെയ്യാന്‍ കഴിഞ്ഞില്ല. രാവിലെ അഞ്ച് മണിക്ക് തുറക്കുന്ന ഷോപ്പ് അര്‍ദ്ധരാത്രി വരെ ഉണ്ടായിരിക്കും. ഒരു കരിക്കിന്റെ വില 70 രൂപയാണ്. ഒരു ദിവസം 2000 കരിക്ക് വിറ്റാല്‍ ഒരു ദിവസം 1,42,000 രൂപ കിട്ടും. അപ്പോള്‍ ഒരു മാസം 42 ലക്ഷം സാമ്പത്തികം' യുവാവ് പറഞ്ഞു.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തുന്നത്. ഒരു ദിവസം എങ്ങനെയാണ് 2000 കരിക്ക് വില്‍ക്കുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ചിലര്‍ കരിക്കുകള്‍ വാങ്ങാന്‍ ആദ്യം എത്ര ചെലവായിയെന്നും ചോദിക്കുന്നു.