
ജമ്മു കശ്മീർ: വടക്കൻ കാശ്മീരിൽ വീശിയടിച്ച കൊടുങ്കാറ്റിൽ വൻ നാശനഷ്ടം(Storm). കൊടുങ്കാറ്റിൽ സ്വത്തുക്കൾക്കും വിളകൾക്കും നാശനഷ്ടമുണ്ടായി. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. പ്രധാന റോഡുകളിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
താഴ്‌വരയിലെ പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ഇതോടെ പല പ്രദേശങ്ങളും ഇരുട്ടിലായി. കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നുണ്ടെന്നും, കശ്മീരിൽ അസാധാരണമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്നും ജനങ്ങൾ ശാന്തരായിരിക്കാനും അധികൃതർ അറിയിച്ചു.