അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ലേറ്

അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ലേറ്
Published on

അരവിന്ദ് കേജ്രിവാളിന്റെ വാഹനത്തിന് നേരെ അക്രമവുമായി ബിജെപി. ന്യൂഡൽഹി മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ലേറ് നടന്നത്. ബിജെപി സ്ഥാനർഥി പർവേശ് വർമ്മയുടെ അനുയായികളാണ് അക്രമത്തിന് പിന്നിലെന്ന് ആം ആദ്മി പാർട്ടി ആരോപണം ഉന്നയിച്ചു. പ്രചാരണത്തിനോട്‌ അനുബന്ധിച്ച് ഭാഗമായി ആം ആദ്മി പാർട്ടി പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെയും ഡൽഹി പൊലീസ് തടഞ്ഞു.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയണ് ആം ആദ്മി പാർട്ടി അധ്യക്ഷനും ന്യൂഡൽഹി സ്ഥാനാർത്ഥിയുമായ അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിനു നേരെ ആക്രമണം നടന്നത്. പ്രചാരണത്തിനിടെ അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ല് കല്ലെറിയുന്ന വീഡിയോ ആം ആദ്മി പാർട്ടി പുറത്തുവിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com