വാരാണസി : ബനാറസ് ഹിന്ദു സർവകലാശാലയിൽ ഉണ്ടായ അക്രമത്തെത്തുടർന്ന് 100 വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു.ചൊവ്വാഴ്ച രാത്രിയിൽ വിദ്യാർഥികളും സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായുണ്ടായ തർക്കം വഷളാകുകയും കല്ലേറിൽ കലാശിക്കുകയുമായിരുന്നു.
ഹോസ്റ്റലിനു സമീപം വിദ്യാർഥിനിയെ വാഹനമിടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതു സംബന്ധിച്ച് സെക്യൂരിറ്റിയോടു പരാതിപ്പെടാനെത്തിയ വിദ്യാർഥികൾ വാഗ്വാദത്തിലേക്ക് നീങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അതിവേഗം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വിദ്യാർഥികൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നും പോലീസ് അറിയിച്ചു.