
രുദ്രപ്രയാഗ്: കേദാർനാഥ് ദേശീയ പാതയിൽ വാഹനത്തിന് മുകളിൽ കല്ല് ഇടിഞ്ഞുവീണു(Stone falls). അപകടത്തിൽ രണ്ട് തീർത്ഥാടകർ കൊല്ലപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റ് 6 പേർക്ക് പരിക്കേറ്റു.
ഇതിൽ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഉത്തരകാശി ബാർകോട്ട് സ്വദേശികളായ റീത്ത (30), ചന്ദ്ര സിംഗ് (68) എന്നിവരാണ് കൊല്ലപ്പെട്ടത്. സോൻപ്രയാഗിനും ഗൗരികുണ്ഡിനും ഇടയിൽ രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. അതേസമയം പരിക്കേറ്റവരെ സോൻപ്രയാഗിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.