
റായ്പൂർ: ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്‍റിന്‍റെ ചിമ്മിനി തകർന്ന് അപകടം. നാല് തൊഴിലാളികൾ മരിച്ചു. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഛത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവം.
നിർമ്മാണത്തിലുള്ള സ്റ്റീൽ പ്ലാന്‍റിലാണ് അപകടം നടന്നത്. കുസും സ്റ്റീൽ പ്ലാന്‍റിൽ വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായതെന്ന് മുംഗേലി പൊലീസ് സൂപ്രണ്ട് ഭോജ്‌റാം പട്ടേൽ പറഞ്ഞു. സ്ഥലത്ത് രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.