
ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാക്ലബ്ബിൽ ടോയ്‌ലറ്റുകളുടെ ശോചനീയാവസ്ഥ ചൂണ്ടികാട്ടിയതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ സംഘർഷം(hotel). അശോക റോഡിലുള്ള നിശാക്ലബ്ബിലാണ് സംഭവം നടന്നത്. ടോയ്‌ലറ്റുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി വിജയ് മൽഹോത്ര(23) എന്നയാളാണ് പരാതി നൽകിയത്.
മൽഹോത്രയും ബന്ധുവായ ശശി ജഗ്ഗിയും ഒരു പാർട്ടിക്കായി ക്ലബ്ബ് സന്ദർശിച്ചതായും ടോയ്‌ലറ്റിന്റെ അവസ്ഥയെക്കുറിച്ച് ജീവനക്കാരുമായി തർക്കമുണ്ടായതായും പരാതിയിൽ പറയുന്നു. രണ്ട് ബൗൺസർമാർ തന്നെ ആക്രമിച്ചതായും മൽഹോത്ര പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
തുടന്നുണ്ടായ സംഘർഷത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്ക് മർദ്ദനമേറ്റതായാണ് വിവരം. സംഭവത്തിൽ കൊണാട്ട് പ്ലേസ് പോലീസ് കേസെടുത്തത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് വിവരം.