
പൂനെ : കൊറിയർ ബോയ് എന്ന പേരിൽ എത്തിയ യുവാവ് ഫ്ലാറ്റിൽ കയറി 25 വയസ്സുള്ള യുവതിയെ ബലാത്‌സംഗം ചെയ്തതായി പരാതി. പ്രതി യുവതിയുടെ മുഖത്ത് പേപ്പർ സ്പ്രേ ഒഴിച്ച ശേഷം ബലാത്സംഗം ചെയ്യുകയും, ദൂഷ്യങ്ങൾ മൊബൈലിൽപകർത്തുകയും ചെയ്തു. ബുധനാഴ്ച രാത്രി 7.30 ഓടെ കോന്ധ്വയിലാണ് സംഭവം.
പോലീസ് പറയുന്നതനുസരിച്ച്, പ്രതി ഒരു കൊറിയർ ബോയ് ആയി എന്ന പേരിലാണ് ഇരയായ പെൺകുട്ടി താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ എത്തിയത്. തുടർന്ന് ഇരയുടെ ഫ്ലാറ്റിൽ എത്തുകയും നിങ്ങൾക്ക് ഒരു കൊറിയർ ഉണ്ടെന്നു അറിയിക്കുകയുമായിരുന്നു. ഈ സമയം ഇരയായ പെൺകുട്ടി മാത്രമായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. എന്നല്ല തനിക്ക് കൊറിയർ ഒന്നും വരാനില്ലെന്നും , ഇത് തന്റേതല്ലെന്നും പറഞ്ഞു. എന്നാൽ കൊറിയർ സ്വീകരിക്കാത്തതിന് ചില പേപ്പറുകളിൽ ഒപ്പിടാൻ യുവാവ് ആവശ്യപ്പെട്ടു. തുടർന്ന് പെൺകുട്ടി ഫ്ലാറ്റിന്റെ വാതിൽ പൂർണമായും തുറക്കുകയും , ഈ സമയം പ്രതി യുവതിയുടെ മുഖത്ത് പേപ്പർ സ്പ്രേ ഒഴിച്ച് കീഴ്‌പ്പെടുത്തുകയും, ക്രൂര പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ബലാത്സംഗം ചെയ്ത ശേഷം പ്രതി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും, താൻ ഇനിയും വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം, ഫ്ലാറ്റ് സമുച്ചയത്തിൽ സിസിടിവി ക്യാമറകൾ ഉള്ളതിനാൽ ഗേറ്റിൽ ശരിയായ പ്രവേശന കവാടവും ഫോട്ടോ രജിസ്ട്രേഷനും ഇല്ലാതെ സന്ദർശകർക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. കോണ്ട്വ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.