
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റിൽ കളിക്കില്ല(Sports). പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ 22ന് ആദ്യ ടെസ്റ്റ്. രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് രോഹിത് ഇപ്പോൾ മുംബൈയിലാണ്. ഡിസംബർ ആറിന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിനെ രോഹിത് നയിക്കും. വെള്ളിയാഴ്ചയാണ് രോഹിതിൻ്റെ ഭാര്യ റിതിക രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. പെർത്ത് ടെസ്റ്റിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് ബിസിസിഐയെയും സെലക്ഷൻ കമ്മിറ്റിയെയും സമീപിച്ചിരുന്നു. 30 മുതൽ ഓസ്‌ട്രേലിയൻ പ്രൈം മിനിസ്‌റ്റേഴ്‌സ് ഇലവനെതിരേ നടക്കുന്ന സന്നാഹ മത്സരത്തില്‍ പങ്കെടുക്കുമെന്ന് രോഹിത് ബോർഡിനെ അറിയിച്ചു.