
മുംബൈ: ഉത്തർപ്രദേശിൽ നിയന്ത്രണം നഷ്ടമായ വാഹനം സ്കൂളിന്റെ മതിൽ ഇടിച്ചു തകർത്തുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് പരിക്കേറ്റിട്ടുണ്ട്. എട്ടു വയസുള്ള ആൺകുട്ടിയാണ് മരിച്ചത്. അഞ്ച് വയസുകാരിയായ പെൺകുട്ടിക്കാണ് പരിക്കേറ്റത്. കാൺപൂരിലെ താത്യാ ടോപ് നഗറിലെ താക്കൂർ വിഷംഭർ നാഥ് ഇന്റർ കോളജിലാണ് സംഭവം നടന്നത്.
കാറിലുണ്ടായിരുന്ന നാല് പേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെടുത്തു. ഷാനു എന്ന ഒരാളെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.