ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകണമെന്ന പ്രമേയം; 12 ബിജെപി എംഎൽഎമാരെ സഭയിൽ നിന്നും പുറത്താക്കി | Special status of Jammu and Kashmir

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകണമെന്ന പ്രമേയം; 12 ബിജെപി എംഎൽഎമാരെ സഭയിൽ നിന്നും പുറത്താക്കി | Special status of Jammu and Kashmir
Published on

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പ്രമേയത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കാൻ സ്പീക്കർ ഉത്തരവിട്ടതിനെ തുടർന്ന് ബിജെപി എംഎൽഎമാരും മാർഷലുകളും തമ്മിൽ സംഘർഷമുണ്ടായി. ജമ്മു കശ്മീർ നിയമസഭയിൽ വെള്ളിയാഴ്ച മൂന്നാം ദിവസവും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരിക്കെകൊണ്ട് വരുവാനുള്ള ഭരണ കക്ഷിയുടെ നിലപാടുക്കൾക്കെതിരെ ബിജെപി എംൽഎമാർ സഭയിൽ സംഘർഷമുണ്ടാക്കി.(Special status of Jammu and Kashmir)

12 പ്രതിപക്ഷ എംഎൽഎമാരെയും ലംഗേറ്റ് നിയമസഭാംഗം ഷെയ്ഖ് ഖുർഷിദിനെയും സഭയിൽ നിന്നും പുറത്താകുവാൻ സ്പീക്കർ ഉത്തരവിട്ടിരുന്നു. ഇന്നലെ സഭ സമ്മേളിക്കുമ്പോൾ ബിജെപി എംഎൽഎമാർ 'പാകിസ്ഥാന്റെ അജൻഡക്കൾ വിലപോകില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു. സഭയ്ക്കുള്ളിൽ, പ്രത്യേക പദവി പ്രമേയത്തിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങളെ പുറത്താകുവാൻ സ്പീക്കർ അബ്ദുൾ റഹീം റാത്തർ ഉത്തരവിട്ടതിനെ തുടർന്ന് ബിജെപി എംഎൽഎമാരും മാർഷലുകളും തമ്മിൽ സംഘർഷമുണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com