സ്പെഷ്യൽ സർവ്വീസ് കൊല്ലത്തേക്ക് മാത്രം; മലബാറിനെ പാടേ അവഗണിച്ച് റെയിൽവേ | Special Train

കൊല്ലം സ്പെഷ്യൽ ട്രെയിൻ, ബുക്കിങ് ഇന്ന് രാവിലെ 8ന് ആരംഭിച്ചു
Train
Published on

ചെന്നൈ: വിഷു, ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് മലയാളികളുടെ സ്പെഷ്യൽ ട്രെയിൻ ആവശ്യം പാതി നടപ്പിലാക്കി ദക്ഷിണ റെയിൽവേ. മലബാറിനെ പാടേ അവഗണിച്ചു. മലയാളികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലേക്കുള്ളത് കൊല്ലം ട്രെയിൻ മാത്രമാണ്. കന്യാകുമാരി, പോത്തന്നൂർ എന്നിവിടങ്ങളിലേക്കാണു മറ്റു ട്രെയിനുകൾ.

ഇതോടെ, കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രതീക്ഷിച്ച മലയാളികളെ റയിൽവേ നിരാശപ്പെടുത്തിയിരിക്കുകയാണ്. കന്യാകുമാരി, പോത്തന്നൂർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. ഈ ട്രെയിനിൽ അതിർത്തിയിൽ എത്തി കേരളത്തിലേക്ക് ബസുകളിലും മറ്റും യാത്ര നടത്താമെന്നതാണ് ഏക ആശ്വാസം. നാട്ടിലെത്തി വിഷുക്കണി കാണാമെന്ന മലബാറുകാരുടെ ആഗ്രഹവും നടക്കില്ല. ഇന്നലെ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനുകളിൽ മലബാറിലേക്ക് ഒന്നുപോലുമില്ല. വിഷുവിനു മലബാറിലേക്ക് ഒട്ടേറെ പേരാണു പോകാൻ തയാറെടുക്കുന്നത്. എല്ലാ ട്രെയിനുകളിലെയും ടിക്കറ്റുകൾ മാർച്ച് ആദ്യ വാരത്തോടെ തീർന്നിരുന്നു. 11നു നാട്ടിൽ പോകാൻ തയാറെടുത്തിരുന്നവർ ഇന്നലെ ട്രെയിൻ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഇന്നെങ്കിലും പുതിയ പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തെക്കൻ കേരളത്തിലേക്കും പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലേക്കുമുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാണ് കൊല്ലം സ്പെഷ്യൽ ട്രെയിൻ. തിരുവനന്തപുരം ജില്ലയിലുള്ളവർക്കും ഈ ട്രെയിനിനെ ആശ്രയിക്കാം. ചെന്നൈ സെൻട്രൽ–കൊല്ലം ട്രെയിൻ (06113) 12, 19 തീയതികളിൽ രാത്രി 11.20നു സെൻട്രലിൽ‌ നിന്നു പുറപ്പെട്ട് പിറ്റേന്നു വൈകിട്ട് 3.30നു കൊല്ലത്തെത്തും. മടക്ക യാത്ര (06114) 13, 20 തീയതികളിൽ വൈകിട്ട് 7.10നു കൊല്ലത്ത് നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.10നു ചെന്നൈയിലെത്തും.

ചെന്നൈയ്ക്കു സമീപം പെരമ്പൂരിലും കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. 12 സ്ലീപ്പർ‌ ക്ലാസ്, 6 ജനറൽ, 2 ദിവ്യാംഗൻ എന്നിവയാണു കോച്ചുകൾ. ബുക്കിങ് ഇന്ന് രാവിലെ 8ന് ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com