
ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മത പരിവർത്തനവും ഉൾപ്പടെയുടെ കേസ് ചുമത്തി ഛത്തീസ്ഗഡിലെ ദുർഗ് സെൻട്രൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും(Nuns arrest). പ്രത്യേക എൻ.ഐ.എ കോടതിയാണ് ഇന്ന് വിധി പറയുക.
വിചാരണ കോടതി വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന വാദമുയർത്തി ജാമ്യാപേക്ഷയെ എതിർത്തിരുന്നു. മലയാളികളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരാണ് കസ്റ്റഡിയിൽ കഴിയുന്ന കന്യാസ്ത്രീകൾ.
ഇവർ ഛത്തീസ്ഗഡിൽ നിന്നും രണ്ട് പെൺകുട്ടികളെയും ആദിവാസിയായ ഒരു യുവാവിനെയും കടത്താനും മതം മാറ്റാനും ശ്രമിച്ചുവെന്ന് ചൂണ്ടികാട്ടിയുമാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.