ബംഗളുരു : പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസിൽ കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമൻസ് അയച്ച് പ്രത്യേക കോടതി.
ഡിസംബർ രണ്ടിന് കേസ് പരിഗണിക്കുമ്പോൾ പ്രതികൾ ഹാജരാവണം. കേസിൽ യെദ്യൂരപ്പയെ കൂടാതെ അരുൺ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികൾ.
അതിജീവിതയുടെ അമ്മ നൽകിയ പരാതിയിൽ ബംഗളൂരു സദാശിവനഗർ പൊലീസാണ് യെദ്യൂരപ്പയുടെ പേരിൽ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതി.