

രാജ്കോട്ട്: ഏഴു വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിയായ പ്രതിക്ക് ഗുജറാത്തിലെ രാജ്കോട്ട് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു (Death Penalty). പീഡനത്തിന് ശേഷം കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി അതിക്രൂരമായ ആക്രമണം പ്രതി നടത്തിയിരുന്നു. ശനിയാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്.
2025 ഡിസംബർ 4-ന് രാജ്കോട്ട് ജില്ലയിലെ കാൻപാർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ മോട്ടോർ സൈക്കിളിലെത്തിയ പ്രതി രാംസിംഗ് തേർസിംഗ് ദുഡ്‌വ (30) തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ ശരീരത്തിൽ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളെ കണ്ട പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഡോക്ടർമാർ കഠിനപ്രയത്നത്തിലൂടെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഡിസംബർ 8-ന് പ്രതിയെ പോലീസ് പിടികൂടി. സ്ഥലത്തുനിന്നും ലഭിച്ച രക്തം പുരണ്ട ഇരുമ്പ് ദണ്ഡും പ്രതിയുടെ മുടിയും ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ കുറ്റം തെളിയുകയായിരുന്നു. കേസിൽ വെറും 11 ദിവസത്തിനുള്ളിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് പരിഗണിച്ച പ്രത്യേക കോടതി ജഡ്ജി വി.എ. റാണ പ്രതിക്ക് വധശിക്ഷ നൽകാൻ ഉത്തരവിടുകയായിരുന്നു. തന്റെ മകളെ ഈ അവസ്ഥയിലാക്കിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കുട്ടിയുടെ പിതാവ് കോടതിയിൽ അഭ്യർത്ഥിച്ചിരുന്നു. കുറ്റകൃത്യം നടന്ന് ഒന്നര മാസത്തിനുള്ളിൽ തന്നെ വിധി വന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ വേഗത്തിലുള്ള നടപടിയായി വിലയിരുത്തപ്പെടുന്നു.
A special court in Rajkot, Gujarat, has sentenced a 30-year-old man from Bihar to death for the brutal rape and inhuman torture of a seven-year-old girl. The convict, Ramsingh Tersingh Dudwa, had kidnapped the child while she was playing, assaulted her, and caused severe internal injuries using an iron rod. The police filed a charge sheet within 11 days, and based on DNA evidence, Judge V.A. Rana delivered the capital punishment verdict just 43 days after the crime.