
ഫ്ലോറിഡ: ആക്സിയം 4 വിക്ഷേപണം(മിഷൻ ആകാശ് ഗംഗ) വീണ്ടും മാറ്റിയതായി സ്പേസ് എക്സ് അറിയിച്ചു(Axiom 4 launch). ജൂൺ 10 ന് നടത്താനിരുന്ന വിക്ഷേപണം പ്രതികൂല കാലാവസ്ഥ മൂലമാണ് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്നത്. ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 Aയിൽ നിന്നാണ് വിക്ഷേപണം നടക്കുക. എന്നാൽ അത് വീണ്ടും മാറ്റയിരിക്കുകയാണ്.
കാലാവസ്ഥ ഇന്ന് 85% അനുകൂലമാണെന്ന് സ്പേസ് എക്സ് അറിയിച്ചിരുനെങ്കിലും കെന്നഡി സ്പേസ് സെന്ററിൽ ഭാഗത്ത് കനത്ത മഴ അനുഭവപ്പെട്ടതായാണ് വിവരം. വരും ദിവസങ്ങളിലും കാലാവസ്ഥാമാറ്റം ഉണ്ടാകില്ല. ഇത് വിക്ഷേപണത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, റോക്കറ്റിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ആക്‌സിയം സ്‌പേസ്, നാസ, ഐ.എസ്.ആർ.ഒ എന്നിവർ ഒന്നിക്കുന്ന ദൗത്യം കൂടിയാണ് 'ആക്സിയം 4'. നാല് ക്രൂ അംഗങ്ങളാണ് ആക്സിയം 4 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിക്കാനിരിക്കുന്നത്.