സ്പാ കേന്ദ്രീകരിച്ച് പെൺവാണിഭം: 2 നടത്തിപ്പുകാരടക്കം 3 പേർ അറസ്റ്റിൽ, 9 യുവതികളെ മോചിപ്പിച്ചു | Spa

സ്പായിലെത്തുന്നവരിൽനിന്ന് 3000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്
സ്പാ കേന്ദ്രീകരിച്ച് പെൺവാണിഭം: 2 നടത്തിപ്പുകാരടക്കം 3 പേർ അറസ്റ്റിൽ, 9 യുവതികളെ മോചിപ്പിച്ചു | Spa
Published on

വിശാഖപട്ടണം: സ്പാ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘത്തെ വിശാഖപട്ടണം സിറ്റി ടാസ്ക് ഫോഴ്സ് പോലീസ് പിടികൂടി. വിഐപി റോഡിൽ പ്രവർത്തിക്കുന്ന 'ഓർക്കിഡ് വെൽനസ് ആൻഡ് സ്പാ സെന്ററിൽ' കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം പിടിയിലായത്.(Spa-based prostitution, 3 people, including 2 operators, arrested)

സംഭവവുമായി ബന്ധപ്പെട്ട് സ്പാ നടത്തിപ്പുകാരായ രണ്ടു പേരെയും ഒരു ഇടപാടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. കല്ലുരു പവൻകുമാർ (36), ജന ശ്രീനിവാസ് (35) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

സ്പായിലുണ്ടായിരുന്ന ഒൻപത് യുവതികളെ പോലീസ് മോചിപ്പിക്കുകയും പോലീസ് സംരക്ഷണയിലാക്കുകയും ചെയ്തു. അനാശാസ്യത്തിനായി സ്പായിലെത്തുന്നവരിൽനിന്ന് 3000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത് എന്ന് പോലീസ് അറിയിച്ചു.

സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ മൂന്ന് മൊബൈൽ ഫോണുകളും 7000 രൂപയും പോലീസ് പിടിച്ചെടുത്തു. കാശിറെഡ്ഡി അരുൺ കുമാർ, രാഹുൽ എന്നിവരുടെ പേരിലാണ് സ്പായുടെ ലൈസൻസ് നിലവിലുള്ളത്. ഇവർക്കായി അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com