
കർണാടക: മെഗാ പരിപാടികൾ, മീറ്റിംഗുകൾ, ആഘോഷങ്ങൾ എന്നിവയ്ക്കായി സംസ്ഥാന സർക്കാർ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കി(SOP). ഇതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) രൂപീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒരിക്കലും സംഭവിക്കാതിരിക്കാൻ പെരുമാറ്റച്ചട്ടം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ.
"ഇത്തരം സംഭവങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ, സർക്കാരും ആഭ്യന്തര വകുപ്പും ഒരു പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOP) രൂപീകരിക്കും. ഇനി മുതൽ ഏതൊരു മെഗാ പരിപാടികളും, മീറ്റിംഗുകളും, ആഘോഷങ്ങളും പോലീസ് വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നടത്തണമെന്ന് ഞങ്ങൾ നിർദ്ദേശങ്ങൾ നൽകും" - പരമേശ്വര വ്യക്തമാക്കി.