
കൊച്ചി: വിവാഹ വീഡിയോഗ്രാഫർമാരെയും ഫോട്ടോഗ്രാഫർമാരെയും ആദരിക്കാൻ 'അബ് കുച്ച് സിനിമാറ്റിക് കർത്തേ ഹേ' എന്ന പേരിൽ പുതിയ ക്യാമ്പയിൻ ഫിലിം പുറത്തിറക്കി സോണി ഇന്ത്യ. ഇന്ത്യൻ വിവാഹങ്ങളിൽ നിശബ്ദമായി പ്രവർത്തിക്കുന്ന, തലമുറകളായി ഇന്ത്യയിലെ സ്നേഹബന്ധങ്ങളുടെ കഥകൾ പകർത്തിക്കൊണ്ടിരിക്കുന്ന പ്രാദേശിക ഫോട്ടോ, വീഡിയോ സ്റ്റുഡിയോകൾക്ക് ഒരു ആദരവെന്ന നിലയിലാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
പതിറ്റാണ്ടുകളായി ഇന്ത്യയിലെ ചെറു പട്ടണങ്ങളിലെ വിവാഹ വീഡിയോ ചിത്രീകരണം ഒരേ ആളുകളിലൂടെയാണ് കടന്നുപോയത്, പിന്നീട് അത് തലമുറകളിലേക്കും കൈമാറി. പലപ്പോഴും പഴയ ക്യാമറകൾ ഉപയോഗിച്ചാണ് ഒരു കുടുംബത്തിൻ്റെ അമൂല്യ നിമിഷങ്ങൾ പകർത്തിപ്പോരുന്നത്. എന്നാൽ ലോകം മാറുന്നതിനോടൊപ്പം വിവാഹങ്ങളും അതോടൊപ്പം ക്യാമറകളും മാറേണ്ടതുണ്ടെന്ന സന്ദേശമാണ് സോണി ഈ ക്യാമ്പയിൻ ഫിലിമിലൂടെ നൽകുന്നത്. ഏകദേശം 6 മിനിറ്റ് ദൈർഘ്യമുള്ള ഈ ക്യാമ്പയിൻ ഫിലിം ഹിന്ദി, മലയാളം, തെലുഗ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് നിർമിച്ചിരിക്കുന്നത്. സോണി ഇന്ത്യയുടെ യൂട്യൂബ് ചാനലിലും സോണി ആൽഫാ കമ്മ്യൂണിറ്റി പേജിലും ഫിലിം കാണാം.
സോണിയുടെ സിനിമാ ലൈനിലെ പ്രാരംഭ മോഡലായ എഫ്എക്സ്30, വലിയ ചെലവില്ലാതെ സിനിമാ നിലവാരത്തിൽ തന്നെ വീഡിയോ ചിത്രീകരണം സാധ്യമാക്കുന്ന ഒരു മികച്ച ക്യാമറയാണ്. ഒതുക്കമുള്ള ഡിസൈനിൽ പ്രൊഫഷണൽ ഫീച്ചറുകളുമായി വരുന്ന എഫ്എക്സ്30 ക്യാമറ ഓരോ പ്രാദേശിക സ്റ്റുഡിയോയിലേക്കും, ക്രിയേറ്റർമാരുടെകൈകളിലേക്കും സിനിമയുടെ മാജിക് ആണ് കൊണ്ടുവരുന്നത്.
സോണിയുടെ എല്ലാ മോഡൽ ക്യാമറകളും ലെൻസുകളും സോണി അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, സോണി ക്യാമറ ലോഞ്ച്, ആൽഫ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, സോണി സെന്ററുകൾ, www.ShopatSC.com പോർട്ടൽ, പ്രധാനപ്പെട്ട ഇലക്ട്രോണിക് സ്റ്റോറുകൾ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ (ആമസോൺ, ഫ്ലിപ്കാർട്ട്) എന്നിവിടങ്ങളിൽ ലഭ്യമാണ്.
വിവാഹങ്ങൾ വെറുമൊരു സംഭവമല്ലെന്നും, അവ സിനിമയുടെ അതേ മാന്ത്രികതയോടും ഗാംഭീര്യത്തോടും കൂടി പറയപ്പെടേണ്ട ജീവിതത്തിലെ ഒരിക്കൽ മാത്രം സംഭവിക്കുന്ന കഥകളാണെന്നുമാണ് സോണി ഇന്ത്യയിൽ ഞങ്ങൾ വിശ്വസിക്കുന്നത് പുതിയ ഫിലിം ക്യാമ്പയിനിനെ കുറിച്ച് സംസാരിച്ച സോണി ഇന്ത്യയുടെ ഇമേജിംഗ് ബിസിനസ് മേധാവി മുകേഷ് ശ്രീവാസ്തവ പറഞ്ഞു. 'അബ് കുച്ച് സിനിമാറ്റിക് കർത്തേ ഹേ' എന്ന ഈ ക്യാമ്പയിനിലൂടെ, പതിറ്റാണ്ടുകളായി ഈ ഓർമ്മകളുടെ സംരക്ഷകരായിരുന്ന സ്റ്റുഡിയോകളെ അഭിനന്ദിക്കുകയും, കഥ പറച്ചിലിന്റെ ഒരു പുതിയ യുഗത്തെ സ്വീകരിക്കാൻ അവരെ ക്ഷണിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.