

ഏതൊരു സമാധാനവും സന്തോഷവുമുള്ള കുടുംബത്തിന് പിന്നിലും ഒരു പിതാവിന്റെ ത്യാഗവും കഠിനാധ്വാനവും കാണും. എന്നാൽ അങ്ങനെയുള്ള ഒരു അച്ഛന് മകൻ നൽകിയ സമ്മാനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ജനങ്ങളുടെ കണ്ണ് നനയിക്കുന്നത്. (Son's Gift)
26 വയസുകാരനായ സത്യം പാണ്ഡെയാണ് തന്റെ പിതാവിന് ഒരു പുതിയ ടാറ്റ പഞ്ച് കാർ സമ്മാനിച്ചത്.
പിതാവിന് അപ്രതീക്ഷിതമായി നൽകുന്ന സമ്മാനത്തിന്റെ വീഡിയോ ഷെയർ ചെയ്തു കൊണ്ടാണ് സത്യം പാണ്ഡെ തന്റെ പിതാവിന്റെ ജീവിതത്തിലെ ത്യാഗങ്ങളെ കുറിച്ച് പറയുന്നത്. അച്ഛന്റെ വർഷങ്ങളായുള്ള കഷ്ടപാട് കുറച്ചധികം പണം ഉണ്ടാക്കാനും തന്റെ കുടുംബത്തിന് സുരക്ഷിതമായ ഒരു ജീവിതം ഉറപ്പു നൽകാനുമായിരുന്നു എന്ന് സത്യം പാണ്ഡെ വീഡിയോയ്‌ക്കൊപ്പം കുറിക്കുന്നു. തന്റെ അച്ഛൻ ഏകദേശം 14 വർഷമായി ഒരു ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡറാണ് ഉപയോഗിക്കുന്നതെന്നും അതിനി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നുണ്ട്. അതുമല്ല അദ്ദേഹത്തിന്റെ പിതാവ് ജീവിതത്തിൽ ഇത് വരെയും ഇരു ചക്ര വാഹനം മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നും അദ്ദേഹം ദുഃഖത്തോടെ പറയുന്നുണ്ട്.
പിതാവ് അറിയാതെയാണ് സത്യം പാണ്ഡെ അവരുടെ ആദ്യ ഫാമിലി കാർ വീടിലേക്ക് കൊണ്ടുവരുന്നത്. കാര്‍ കൊണ്ടുവരുന്നതും അച്ഛനെ കാര്‍ കാണിച്ചുകൊടുക്കുന്നതും ഒക്കെയായ വീഡിയോകളും യുവാവ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ കാഴ്ച കണ്ണ് നനയിച്ചു എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന മിക്ക കമന്റുകളും.