ഉത്തർ പ്രദേശിൽ ദുർഗ്ഗാ ദേവിയെ അപമാനിച്ച് ഗാനം പുറത്തിറക്കി; ഭാര്യയും ഭർത്താവും അറസ്റ്റിൽ | Goddess Durga

സെപ്റ്റംബർ 19 നാണ് ഇവർ ഗാനം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.
Goddess Durga
Published on

മിർസാപൂർ: ഉത്തർ പ്രദേശിൽ ദുർഗ്ഗാ ദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ഗാനം യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തതിന് രണ്ടുപേർ അറസ്റ്റിൽ(Goddess Durga). ഗർവ സ്വദേശികളായ നാടോടി ഗായിക സരോജ് സർഗവും ഭർത്താവ് രാം മിലാൻ ബിന്ദിയുമാണ് അറസ്റ്റിലായത്.

സെപ്റ്റംബർ 19 നാണ് ഇവർ ഗാനം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. ഗാനത്തിലെ ഉള്ളടക്കം ജനരോഷത്തിന് കാരണമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം വിവാദമായ വീഡിയോ മതനേതാക്കളുടെ വിമർശനത്തിന് ഇടയാക്കിയിയതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com