
രംഗറെഡ്ഡി: രംഗറെഡ്ഡിയിലെ ഗച്ചിബൗളിയിൽ മകൻ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി(father). സംഭവത്തിൽ മകനായ രവീന്ദർ നായകിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ പിതാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഓൺലൈൻ വാതുവെപ്പ് ഗെയിമുകളിൽ നിക്ഷേപം നടത്തിയ മകനെ പിതാവ് ആവർത്തിച്ച് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തു വരുന്ന പ്രാഥമിക വിവരം.
പണം മടക്കി നൽകാമെന്ന് പറഞ്ഞ് ഇയാൾ പിതാവിനെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കൊലചെയ്തത്. ശേഷം കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.