
ചിക്കമഗളൂരു: ആൽദൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ കൊലപ്പെടുത്തി(Murder). ഹക്കിമക്കി ഗ്രാമ നിവാസിയായ ഭവാനി(52)യെയാണ് മകനായ പവൻ(28) കൊലപ്പെടുത്തിയത്.
ഇയാൾ ഉറങ്ങി കിടന്നിരുന്ന ഭവാനിയെ തീ കൊളുത്തിയാണ് കൊന്നത്. സ്ത്രീയുടെ ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെടുത്തു. സ്ത്രീയുടെ കൈകാലുകൾ ഒഴികെയുള്ളവ കത്തിക്കരിഞ്ഞ നിലയിലാണ് ഉണ്ടായിരുന്നത്.
ഇവരുടെ മൃതദേഹം പോലീസ് പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനായ പവൻ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാൾ ദിവസ വേദനക്കാരനാണ്. കൊലപാതകത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.