
ബാരിപദ: ഒഡീഷയിലെ മയൂർഭഞ്ജിൽ മദ്യപിച്ച ഓട്ടോ ഡ്രൈവർ മാതാപിതാക്കളെ ചുറ്റിക കൊണ്ട് കൊലപ്പെടുത്തി(murder). ധോനാപാൽ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ബുധനാഴ്ച രാവിലെ കട്ടിലിൽ ഇരിക്കുന്ന വൃദ്ധ ദമ്പതികളായ ഹദിബന്ധു സാഹു (81), ശാന്തി സാഹു (72) എന്നിവരുടെ മൃതദേഹങ്ങൾ നാട്ടുകാരാണ് ആദ്യം കണ്ടത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുമായി ഹിമാൻഷു(57) രാത്രി കഴിച്ചുകൂട്ടിയെന്നാണ് വിവരം.
വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥാത്തെത്തിയ ബൈസിംഗ പോലീസ് ഹിമാൻഷുവിനെ അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ബാരിപാഡയിലെ പിആർഎം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.