ഉത്തർപ്രദേശിൽ പിതാവിനെ ചട്ടുകം കൊണ്ട് കൊലപ്പെടുത്തി മകൻ; കേസെടുത്ത് പോലീസ് | murder

അച്ഛനും മകനും തമ്മിൽ നിരന്തരം സംഘർഷം ഉണ്ടായിരുന്നതായും അത്തരമൊരു സംഘർഷത്തിന് ഇടെയാണ് വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടന്ന പിതാവിനെ ഇളയ മകൻ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു.
murder case
Published on

പ്രയാഗ്‌രാജ്: ഹാത്തിഗവോണിൽ യുവാവ് പിതാവിനെ ചട്ടുകം കൊണ്ട് കൊലപ്പെടുത്തി(murder). തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പാർസിപൂർ നിവാസിയായ വിനോദ് കുമാർ മിശ്ര(50)യെ മകനായ സിദ്ധാർത്ഥ് മിശ്ര(19)യാണ് കൊലപ്പെടുത്തിയത്.

അച്ഛനും മകനും തമ്മിൽ നിരന്തരം സംഘർഷം ഉണ്ടായിരുന്നതായും അത്തരമൊരു സംഘർഷത്തിന് ഇടെയാണ് വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടന്ന പിതാവിനെ ഇളയ മകൻ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പിതാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

Related Stories

No stories found.
Times Kerala
timeskerala.com