
ഡൽഹി: ഗുഡ്ഗാവിലെ നുഹിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു(murder). അസം സ്വദേശിയായ റസിയ അസം(65) ആണ് കൊല്ലപ്പെട്ടത്. ഇവർക്ക് 3 ആൺ മക്കളാണുള്ളത്. ഇവരുടെ മകനായ ജംഷെദ് (22) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ മൂത്ത മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇയാൾ ആദ്യം സ്ത്രീയെ ഒരു ഇഷ്ടിക കൊണ്ട് ആക്രമിച്ചു. തുടർന്ന് കോടാലി കൊണ്ട് അവരുടെ കഴുത്തിൽ വെട്ടുകയായിരുന്നു. സ്ത്രീ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഇതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.