പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം: സിപിഎം പാർട്ടി കോൺഗ്രസിൽ കഫിയ അണിഞ്ഞ് പ്രതിനിധികൾ | Solidarity with the Palestinian people

കേന്ദ്രസർക്കാരിനെതിരെ സിപിഎം പാർട്ടി കോൺഗ്രസിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും
party congress
DELL
Published on

മധുര: സിപിഎം പാർട്ടി കോൺഗ്രസിൽ ലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിനിധികൾ കഫിയ അണിഞ്ഞു സമ്മേളനത്തിൽ എത്തി. ഫലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ മുദ്രാവാക്യം വിളിച്ചു. ഡൗൺ ഡൗൺ സയണിസം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.

കേരള സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ സിപിഎം പാർട്ടി കോൺഗ്രസിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും. കേരള സർക്കാരിന്റെ നേട്ടങ്ങൾ രാജ്യവ്യാപകമായി ഉയർത്തിക്കാട്ടിയായിരിക്കും പ്രചാരണം. സംസ്ഥാന സർക്കാറിന് വേണ്ടി പ്രതിരോധം തീർക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും.

Related Stories

No stories found.
Times Kerala
timeskerala.com