National
അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി കശ്മീരിൽ സൈനികന് ദാരുണാന്ത്യം | accidental fire
ജമ്മു കശ്മീർ: സുചിത്ഗഢിൽ അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി സൈനികന് ദാരുണാന്ത്യം. കിഷ്‌ത്‌വാർ ജില്ലയിൽ ഡ്യൂട്ടയിലുണ്ടായിരുന്ന 24 കാരനായ സത്നാം സിംഗ് ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് വിവരം. വെടിയൊച്ച കേട്ട് സഹപ്രവർത്തകർ ഓടിയെത്തുമ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന സത്നാമിനെയാണ് കണ്ടത്. ഉടനെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. (accidental fire)
സംഭവത്തിൽ കേസ് രജസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അപകടം ദാരുണമാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

