
ദോഡ: ജമ്മു കശ്മീരിലെ ദോഡയിൽ സർവീസ് റൈഫിൾ വൃത്തയാക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിപൊട്ടി സൈനികൻ മരിച്ചു(Soldier). ഒഡീഷ സ്വദേശിയായ സൈനികനാണ് ദാരുണാന്ത്യമുണ്ടായത്.
സൈനിക ക്യാമ്പിലെ പോസ്റ്റിൽ നിന്ന് വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ, രക്തത്തിൽ കുളിച്ചു കിടക്കുന്ന സൈനികനെയാണ് കണ്ടത്. ഉടൻ തന്നെ സൈനികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ഭാദേർവാ പോലീസ് സൂപ്രണ്ട് വിനോദ് ശർമ്മ അറിയിച്ചു.