
ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ പാമ്പിനെ കണ്ടെത്തി(Snake). ബുധനാഴ്ചയാണ് സംഭവം നടന്നത്.
ഓപ്പറേഷൻ തിയേറ്ററിൽ ഡ്യുട്ടിയിലുണ്ടായിരുന്ന കനക് ശ്രീവാസ്തവയാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതേതുടർന്ന് ഇദ്ദേഹം വനം വകുപ്പിനെ വിവരം അറിയിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി കാട്ടിൽ തുറന്നുവിടുകയായിരുന്നു. സംഭവത്തെത്തുടർന്ന് മെഡിക്കൽ കോളേജ് അധികൃതർ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു.