

ഓടുന്ന കാറിന്‍റെ സൈഡ് മിററിൽ നിന്ന് ഒരു പാമ്പ് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. കാർ ഡ്രൈവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. തമിഴ്‌നാട്ടിലെ നാമക്കൽ – സേലം റോഡിലൂടെ പോകുമ്പോഴാണ് സംഭവം നടക്കുന്നത്. തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഡ്രൈവർ, സൈഡ് മിററില്‍ അസാധാരണമായ ചലനം ശ്രദ്ധിച്ചു. അങ്ങോട്ടേക്ക് നോക്കിയപ്പോഴാണ് കൊച്ചു പാമ്പ് സൈഡ് മിററിൽ നിന്നും രക്ഷപെടാൻ നോക്കുന്നത് കാണുന്നത്. ഡ്രൈവർ ആദ്യം കാഴ്ച്ച കണ്ട് ഞെട്ടി. (Snake car)
കാറിനെ മറികടന്ന് പോയ ബൈക്ക് യാത്രക്കാര്‍ പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ട് അമ്പരന്ന് തിരിഞ്ഞ് നോക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വഴിയാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടർന്ന് രക്ഷാപ്രവര്‍ത്തകരെത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവത്തിന് പിന്നാലെ വന്യജീവി വിദഗ്ദ്ധർ വാഹനം ഓടിക്കുന്നവർക്കായി മുന്നറിയിപ്പ് പങ്കുവെച്ചു.