

ഗോളിയോർ: സാമ്പത്തിക ഇടപാടുകൾ സജീവമായി നടക്കുന്നതിനിടെ മധ്യപ്രദേശിലെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ശാഖയിൽ പാമ്പ് (Snake) ഇഴഞ്ഞെത്തി വൻ പരിഭ്രാന്തി സൃഷ്ടിച്ചു. ഗ്വാളിയോറിനടുത്തുള്ള ദാതിയയിലെ തരട്ടിലുള്ള പിഎൻബി ശാഖയിലാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്.
പാമ്പിനെ കണ്ടതോടെ ജീവനക്കാരും ബാങ്കിലുണ്ടായിരുന്ന കസ്റ്റമേഴ്‌സും ഭയന്ന് പരക്കംപാഞ്ഞു. ജീവനക്കാർ കസേരകളിലും കൗണ്ടറുകളിലും ഡെസ്‌കുകൾക്ക് മുകളിലും കയറി രക്ഷപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബഹളങ്ങൾക്കിടയിലും പാമ്പ് യാതൊരു ഭാവവ്യത്യാസവുമില്ലാതെ തറയിലൂടെ ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ, ധൈര്യം സംഭരിച്ച ഒരു ജീവനക്കാരൻ വൈപ്പർ ഉപയോഗിച്ച് പാമ്പിനെ ബാങ്കിൻ്റെ വാതിലിലൂടെ പുറത്തേക്ക് തള്ളിമാറ്റാൻ ശ്രമിച്ചു. ഈ സമയത്തും സഹപ്രവർത്തകർ പേടിച്ച് കൗണ്ടറുകൾക്ക് മുകളിൽ തന്നെ അഭയം തേടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ അപ്രതീക്ഷിത 'അതിഥിയുടെ' വരവ് ബാങ്ക് ശാഖയിലെ ദൈനംദിന പ്രവർത്തനങ്ങളെ താത്കാലികമായി തടസ്സപ്പെടുത്തി.
A Punjab National Bank (PNB) branch in Tarat, Datia, near Gwalior, Madhya Pradesh, was thrown into chaos after an unexpected as a snake slithered inside during banking hours.