പിതാവിനും പ്രതിശ്രുത വരനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിന് പിന്നാലെ സ്മൃതി മന്ദാന സോഷ്യൽ മീഡിയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു | Smriti Mandhana

പ്രൊപ്പോസൽ വീഡിയോയും ഡിലീറ്റ് ചെയ്തു
പിതാവിനും പ്രതിശ്രുത വരനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിന് പിന്നാലെ സ്മൃതി മന്ദാന സോഷ്യൽ മീഡിയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു | Smriti Mandhana

മുംബൈ: വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പിതാവ് ശ്രീനിവാസിനെയും, പ്രതിശ്രുത വരനും സംഗീത സംവിധായകനുമായ പലാഷ് മുച്ചലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സ്മൃതിയുടെ ഈ നീക്കം.(Smriti Mandhana deletes social media posts after her father and fiancé face health issues)

വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതി സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഇന്നലെയായിരുന്നു സ്മൃതിയും പലാഷ് മുച്ചലുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ വിവാഹ ഒരുക്കങ്ങൾക്കിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസിന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വിവാഹം മാറ്റിവെക്കുകയായിരുന്നു.

മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിന് നടുവിൽ നിന്ന് പലാഷ് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ഉൾപ്പെടെ സ്മൃതി ഡിലീറ്റ് ചെയ്തിട്ടുണ്ട്. സ്മൃതിക്ക് പുറമെ ഇന്ത്യൻ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയിട്ടുണ്ട്.

എന്നാൽ പലാഷ് മുച്ചലിൻ്റെ സമൂഹമാധ്യമങ്ങളിൽ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്. വിവാഹ ദിനത്തിന് തൊട്ടുമുമ്പ് പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് സ്മൃതിയുടെ അച്ഛൻ ശ്രീനിവാസിന് അസ്വസ്ഥത അനുഭവപ്പെട്ടതും ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ശ്രീനിവാസിന് ആൻജിയോപ്ലാസ്റ്റി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ പലാഷ് മുച്ചലിനെയും അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ അണുബാധയും ദഹനപ്രശ്നങ്ങളെയും തുടർന്നായിരുന്നു ഇത്. മുച്ചൽ പിന്നീട് ആശുപത്രി വിട്ടിരുന്നു. വിവാഹം മാറ്റിവെച്ചതിനെ തുടർന്ന് പലാഷ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും, ഇതോടെയാണ് ആരോഗ്യം മോശമായതെന്നും അമ്മ അമിത മുച്ചൽ പറഞ്ഞിരുന്നു. വനിതാ ഏകദിന ലോകകപ്പിൽ കിരീടം നേടിയ ശേഷമാണ് സ്മൃതി വിവാഹത്തിൻ്റെ ഒരുക്കങ്ങളിലേക്ക് കടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com