വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റിന്റെ ഗന്ധം; മലയാളി പിടിയിൽ |Smoked a Cigarette on the Plane.

വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റിന്റെ ഗന്ധം; മലയാളി പിടിയിൽ |Smoked a Cigarette on the Plane.
Published on

മുംബൈ: അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചതിന് മലയാളിക്കെതിരെ നടപടിയെടുത്തു(Smoked a Cigarette on the Plane). സംഭവത്തിൽ, കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഒറ്റപിലാക്കൂലിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. നാല് മാസം മുൻപാണ് ഇയാൾ അബുദാബിയിലേക്ക് പോയത്.

വിമാനത്തിലെ ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാർ പരിശോധന നടത്തിയത്. പരിശോധനയിൽ സിഗരറ്റ് കുറ്റി കണ്ടെത്തുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ  യുവാവ് ശുചിമുറിയിൽ വച്ച് പുക വലിച്ചെന്ന് സമ്മതിക്കുകയും ചെയ്തു. വിമാനത്തിൽ പുകവലിക്കരുതെന്ന് അറിയില്ലെന്നായിരുന്നു മുഹമ്മദിന്റെ പക്ഷം.

ഇയാളുടെ പക്കൽ നിന്ന് 6 സിഗരറ്റുകൾ ജീവനക്കാർ കണ്ടെടുത്തു.വിമാനമിറങ്ങിയതിന് ശേഷം തുടർനടപടികൾക്കായി സുരക്ഷാജീവനക്കാർ ഇയാളെ കൈമാറി. സഹാർ പൊലീസ് സ്റ്റേഷനിലെത്തിച്ച്,  കേസെടുത്ത് നോട്ടിസ് നൽകി വിട്ടയച്ചു.

മുൻപും ഇൻഡിഗോ വിമാനത്തിൽ സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. സെപ്​റ്റംബറിൽ ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പുക വലിച്ചതിന് 38കാരനെ അറസ്​റ്റ് ചെയ്തിരുന്നു. ശുചിമുറിയിലെ ഡസ്​റ്റ് ബിന്നിൽ നിന്നും ക്യാബിൻ ക്രൂ സിഗര​റ്റ് കു​റ്റി കണ്ടെടുത്തതിനെ തുടർന്നാണ് ജീവനക്കാർ പരിശോധന നടത്തിയത്. തുടർന്ന് ലോഹെഗാവ് വിമാനത്താവളത്തിൽ എത്തിയതോടെ ഇയാളെ ലോക്കൽ പൊലീസിന് കൈമാറുകയായിരുന്നു. നടപടികൾക്കുശേഷം യുവാവിനെ വിട്ടയച്ചതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com