
ഡൽഹി : സ്‌കൂളുകളിൽ സ്മാർട്ടഫോണുകളുടെ ഉപയോഗം വർധിച്ചു വരുന്നതിൽ നിയന്ത്രണങ്ങളുമായി ഡൽഹി ഹൈക്കോടതി.കുട്ടികളിലെ ഫോൺ ഉപയോഗം പൂർണമായും നിരോധിക്കാൻ സാധിക്കില്ല. അതിനാൽ വിദ്യാർത്ഥികളുടെ ഫോൺ ഉപയോഗത്തിൽ മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിന്റെ അനിവാര്യ ഭാഗമായി മാറിയിരിക്കുന്നു. അതിനാൽ ഫോണുകളുടെ ഉപയോഗം നിരോധിക്കാൻ സാധിക്കില്ല. ഫോണുകൾ ഉപയോഗിക്കുന്നതിലൂടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിനും, സുരക്ഷ വർധിപ്പിക്കാനും ഇത് സഹായകമാകുമെന്നും ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി ചൂണ്ടിക്കാട്ടി.
അതേസമയം, അമിതമായ സ്‌ക്രീൻ സമയം, സോഷ്യൽ മീഡിയ എക്സ്പോഷർ, സ്മാർട്ട്‌ഫോണുകളുടെ ദുരുപയോഗം എന്നിവയുടെ അപകടസാധ്യതകൾ കോടതി അംഗീകരിച്ചു. വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് സ്മാർട്ട്ഫോൺ കൊണ്ട് പോകുന്നത് വിലക്കാൻ സാധിക്കുകയില്ല. മറിച്ച് ഫോൺ ഉപയോഗം നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യാമെന്നും കോടതി നിർദേശിച്ചു.
കോടതി പുറത്തിറക്കിയ നിർദ്ദേശങ്ങൾ ......
ക്ലാസ് മുറികളിൽ, സ്കൂൾ വാഹനങ്ങളിൽ , പൊതുഇടങ്ങളിലും സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കരുത്.
സ്മാർട്ട്ഫോൺ ഉപയോഗത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകണം.
ഫോൺ ഉപയോഗം മറ്റുള്ളവരെ ബന്ധപ്പെടാനും സുരക്ഷയ്ക്കും വേണ്ടിയാക്കണം.
സ്‌കൂളുകളിൽ നിർദ്ദേശങ്ങൾ നടപ്പിലാക്കുമ്പോൾ മാതാപിതാക്കൾ , അധ്യാപകരുടെയും അഭിപ്രായം പരിഗണിക്കണം.
സ്ക്രീൻ ടൈം , സൈബർ ക്രൈം ,സൈബർ ബുള്ളിയിങ് , എല്ലാത്തിനെയും പറ്റിയും കുട്ടികൾക്ക് അറിവുണ്ടായിരിക്കണം .
സ്‌കൂളുകളിൽ ഫോണുകൾ അധികൃതർ നിർദ്ദേശിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കണം.