
സ്‌കൂളുകളിൽ സ്മാർട്ടഫോണുകൾ പൂർണമായും നിരോധിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. നിയന്ത്രണങ്ങളോട് കൂടി കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. സാങ്കേതിക വിദ്യയുടെ വളർച്ച ദോഷങ്ങൾ ഉണ്ടാകുന്നത് പോലെ തന്നെ അതിന്റെതായ ഗുണങ്ങളും നൽകുന്നുണ്ട് , അതുകൊണ്ട് ഫോണുകളുടെ ഉപയോഗം നിരോധിക്കാൻ സാധിക്കുകയില്ലെന്നും, ഫോണുകൾ ഉപയോഗിക്കുന്നതിലൂടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിനും, സുരക്ഷ വർധിപ്പിക്കാനും ഇത് സഹായകമാകുമെന്നും ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി ചൂണ്ടിക്കാട്ടി.