തമിഴ്‌നാട്ടിൽ മഴയ്ക്ക് നേരിയ ശമനം: 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുരിതത്തിൽ മരണസംഖ്യ 479 ആയി | Rain

തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുകയാണ്.
Slight relief from rain in Tamil Nadu, Yellow alert in 6 districts
Updated on

ചെന്നൈ: തമിഴ്‌നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. നിലവിൽ പലയിടങ്ങളിലും ഇടവിട്ടുള്ള മഴയാണ് ലഭിക്കുന്നത്. 'ഡിറ്റ് വാ' ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വടക്കൻ തമിഴ്‌നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുകയാണ്.(Slight relief from rain in Tamil Nadu, Yellow alert in 6 districts)

സംസ്ഥാനത്തെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപേട്ട്, നീലഗിരി എന്നിവയാണവ. വെള്ളക്കെട്ട് രൂക്ഷമായ ചെന്നൈ അയപ്പാക്കത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്. റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി സ്തംഭിച്ചു.

ന്യൂനമർദമായി മാറിയ 'ഡിറ്റ് വാ' ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ശ്രീലങ്കയിൽ മരണസംഖ്യ 479 ആയി ഉയർന്നു. 350 പേരെ കാണാനില്ല. മൂന്ന് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. 1,289 വീടുകൾ പൂർണ്ണമായി തകരുകയും 44,556 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com