ന്യൂഡൽഹി: ഇന്ത്യയിൽ സ്ലീപ്പർ ബസുകൾ പൂർണമായും നിരോധിക്കണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) മുൻ ചെയർമാൻ ശ്രീകാന്ത് എം. വൈദ്യ ആവശ്യപ്പെട്ടു. അടുത്തിടെ ആന്ധ്രാപ്രദേശിലും രാജസ്ഥാനിലും ബസ്സുകൾക്ക് തീപിടിച്ചുണ്ടായ ദുരന്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ ദുരന്തങ്ങൾക്ക് കാരണം ബസ്സുകളുടെ നിരുത്തരവാദപരമായ രൂപകൽപ്പനയിലെ പിഴവാണ് എന്നും അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു.(Sleeper buses should be banned completely, Former IOC chairman)
ഈ വർഷം ഒക്ടോബറിൽ മാത്രം കുർണൂലിലും രാജസ്ഥാനിലുമുണ്ടായ തീപിടിത്തങ്ങളിൽ 41 പേരാണ് വെന്തുമരിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ സ്ലീപ്പർ ബസുകളിലെ തീപിടിത്തങ്ങളിൽ 130-ൽ അധികം യാത്രക്കാർ മരിച്ചു.
മിക്കപ്പോഴും യാത്രക്കാർ ഉള്ളിൽ കുടുങ്ങിപ്പോകുകയോ നിർണായകമായ ആദ്യ 20-30 സെക്കൻഡിനുള്ളിൽ രക്ഷപ്പെടാൻ കഴിയാതെ വരികയോ ആണ് ചെയ്യുന്നത്. ഇത് ദൗർഭാഗ്യമല്ല, ഡിസൈനിലെ പിഴവാണ്. ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം യാത്രക്കാരെ കയറ്റിയാണ് പലപ്പോഴും ബസ്സുകൾ യാത്ര ചെയ്യുന്നത്.