
മഹാരാഷ്ട്ര: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് കല്യാൺ-ഡോംബിവ്‌ലി, നാഗ്പൂർ, നാസിക്, മാലേഗാവ്, ഛത്രപതി സംഭാജിനഗർ എന്നിവിടങ്ങളിൽ കശാപ്പുശാലകളും മാംസക്കടകളും അടച്ചിടാൻ നിർദേശം നൽകി സർക്കാർ(meat shops). ഹിന്ദു, ജൈന ഉത്സവ ബാധിത പ്രദേശങ്ങളിൽ സംഘർഷം ഒഴുവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
എന്നാൽ ഇതിനെതിരെ രാഷ്ട്രീയ പാർട്ടികളും ഇറച്ചിക്കട സംഘടനകളും രംഗത്തെത്തിയതോടെ പ്രദേശങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിൽ മാംസക്കടകൾ തുറക്കുന്നതും കൂട്ടം ചേർന്ന് നിൽക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.